വാഷിങ്ടൻ: അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫ് നയങ്ങളെ വിമർശിച്ച ട്രംപ്, ഉയർന്ന നികുതി കാരണം ഇന്ത്യയിൽ ഉൽപന്നങ്ങൾ വിൽക്കാനാവുന്നില്ലെന്നും പറഞ്ഞു. നികുതി നിരക്കിലെ മാറ്റങ്ങളെ കുറിച്ച് ചർച്ചകൾ വന്നതോടെയാണ് നിരക്കുകൾ കുറയ്ക്കാൻ ഇന്ത്യ തയാറായതെന്നും വൈറ്റ്ഹൗസിൽനിന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. ‘‘അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. അതുകാരണം ഇന്ത്യൻ വിപണിയിൽ അമേരിക്കൻ ഉൽപന്നങ്ങൾ വിൽക്കാൻ […]