ദുബായ്: ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ന്യൂസീലൻഡ് ഫൈനൽ പോരാട്ടത്തിനിടെ മഴ പെയ്താൽ എന്തു ചെയ്യും? ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതലാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ന്യൂസീലന്‍ഡ് ഫൈനൽ നടക്കേണ്ടത്. ദുബായിൽ ഞായറാഴ്ച മഴ പെയ്യില്ലെന്നാണു കാലാവസ്ഥാ പ്രവചനങ്ങൾ. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ തുടങ്ങുന്നതിനും കുറച്ചു ദിവസങ്ങൾക്കു മുൻപാണു ദുബായിൽ ഒടുവിൽ മഴ പെയ്തത്. ദുബായിൽ ഇനി ഞായറാഴ്ച മഴ പെയ്താലും ഫൈനൽ മത്സരത്തിനു റിസര്‍വ് ദിനമുണ്ട്. ഞായറാഴ്ച മത്സരത്തിനിടെ മഴയെത്തിയാൽ, കളി നിർത്തിവച്ച ഇടത്തുനിന്ന് തൊട്ടടുത്ത […]