തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസ് പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. പല ചോദ്യങ്ങൾക്കും പ്രതി വ്യത്യസ്തമായ മറുപടിയാണ് നൽകുന്നതെന്നത് പോലീസ്. തനിക്ക് 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. വിദേശത്ത് നഴ്സായ ഭാര്യ ഓരോ മാസവും അയച്ചുകൊടുത്തിരുന്ന പണം റിജോ ധൂർത്തടിച്ചിരുന്നു. അടുത്ത ഏപ്രിലിൽ ഭാര്യ വരാനിരിക്കെ പണം സംഘടിപ്പിക്കാൻ വേണ്ടിയാണ് കവർച്ച നടത്തിയത്. റിജോയ്ക്ക് പത്താം […]