മുംബൈ: പിസി ചാക്കോയുമായി പിരിഞ്ഞ് ശശീന്ദ്രനോട് ചേർന്ന തോമസ് കെ തോമസ് എംഎൽഎ എൻസിപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകും. നേതാക്കളെ ശരദ് പവാർ മുംബൈയിലേക്ക് വിളിപ്പിച്ച യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്. മന്ത്രി എകെ ശശീന്ദ്രൻ, പിസി ചാക്കോ, തോമസ് കെ തോമസ് എംഎൽഎ എന്നീ നേതാക്കളെയായിരുന്നു മുംബൈയിലേക്ക് വിളിപ്പിച്ചത്. സംസ്ഥാന എൻസിപിയിലെ പ്രശ്നങ്ങൾ തീർക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് നേതാക്കളെ വിളിപ്പിച്ചത്. ഇതിൽ […]