മനാമ: “തല ഉയർത്തി നിൽക്കാം” എന്ന ശീർഷകത്തിൽ നടത്തിയ മെമ്പർഷിപ്പ് കാമ്പയിന് ശേഷം നടന്ന വാർഷിക കൗൺസിൽ നിസാർ സഖാഫി യുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ ഫൈനാൻസ് സെക്രട്ടറി മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു
നിസാർ സഖാഫി കരുനാഗപ്പള്ളി (പ്രസിഡണ്ട്), ഇസ്ഹാഖ് മട്ടന്നൂർ ജനറൽ സെക്രട്ടറി,) അബ്ദു റഹ്മാൻ ചെക്യാട് (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് ഹമദ് ടൌൺ റീജിയൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ .
ഡെപ്യൂട്ടി പ്രസിഡണ്ടു മാരായി ഫിറോസ് ഹാജി വളപട്ടണം ,ബഷീർ പട്ടുവം ,മമ്മു ഹാരിസ് എന്നിവരെയും സെക്രട്ടറിമാരായി ഇസ്മാഈൽമുസ്‌ലിയാർ (മോറൽ എഡ്യൂക്കേഷൻ ) ഇബ്രാഹിം സഖാഫി(തസ്‌കിയ) അബ്ദുൽ സത്താർ (ഓർഗനൈസിംഗ് & ട്രൈനിംഗ്), സഹീർ കാസർകോട് ( അഡ്മിനിസ്ട്രേഷൻ &.ഐ ടി), മുഹമ്മദ് അനീസ് സൈബർ ( പി.ആർ & മീഡിയ ), റിയാസ് പട്ടാമ്പി ( വുമൺ.എം പവർമെന്റ് ),അഷ്‌റഫ് മഞ്ചേശ്വരം ( ഹാർമണി & എമിനൻസി), നൂറുദീൻ അബ്ദുൽ ജബ്ബാർ ( നോളജ് ), അബ്ദുൽ നാസർ വഴനാട് ( പബ്ലിക്കേഷൻ ), മുഹമ്മദ് തളിപ്പറമ്പ് ( വെൽഫെയർ & സർവ്വീസ് ), മൊയ്‌ദു വല്യാട്
(എകണോമിക് ) എന്നിവരെയും തിരെഞ്ഞടുത്തു.
ഹമദ് ടൌൺ സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ അതാത് സമിതി സെക്രട്ടറിമാർ വാർഷിക പ്രവര്‍ത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഐ.സി. എഫ്. നാഷനൽ എഡ്യൂക്കേഷൻ പ്രസിഡന്റ് ഹക്കീം സഖാഫി പുന:സംഘടന നടപടികൾക്ക് നേതൃത്വം നൽകി. നാഷണൽ നേതാക്കളായ സൈനുദ്ധീൻ സഖാഫി, ശിഹാബുദീൻ സിദ്ധീഖി എന്നിവർ വേദിയിൽ സന്നിഹിതരായി. അബ്ദു റഹ്മാൻ ചെക്കിയാട് സ്വാഗതവും ഇസ്ഹാഖ് മട്ടന്നൂർ നന്ദിയും പറഞ്ഞു.