നീരജ് മാധവ്, അജു വർഗീസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന’ലവ് അണ്ടർ കണ്‍സ്ട്രക്ഷൻ’എന്ന വെബ് സീരീസ് സ്ട്രീമിങ്ങിനൊരുങ്ങുന്നു. ഫെബ്രുവരി 28 നാണ് ജിയോ ഹോട്സ്റ്റാറിൽ സീരീസ് എത്തുന്നത്. വിഷ്ണു ജി രാഘവാണ് സംവിധാനം നിർവഹിക്കുന്നത്.
നായികയായി എത്തുന്നത് ഗൗരി കിഷനാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന സീരീസിൽ ആനന്ദ് മന്മഥൻ, ആൻ സലിം, ഗംഗ മീര, കിരൺ പീതാംബരൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വെബ് സീരീസിന്റെ ട്രെയിലർ അടുത്തിടെ പുറത്തുവന്നിരുന്നു. ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റെ, സ്വന്തമായൊരു വീട് പണിയാനുള്ള ശ്രമവും, പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം വാങ്ങാൻ ഉള്ള തത്രപ്പാടുകളും ആണ് സീരീസിന്റെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
The post നീരജ് മാധവ്, അജു – വെബ് സീരീസ് ; ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’; സ്ട്രീമിങ് തീയതി പുറത്ത് appeared first on Malayalam Express.