ബഹ്റൈൻ: ആഗോള പ്രവാസി കൂട്ടായ്മ ഇടപ്പാളയംബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ച അവാലി മുഹമ്മദ് ബിൻ ഖലീഫകാർഡിയാക് സെൻ്ററിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ്. “ദാനധർമ്മം സമ്പത്ത് വർദ്ധിപ്പിക്കുമെങ്കിൽ ആരോഗ്യം വർദ്ധിപ്പിക്കുന്ന മറ്റൊരുദാനമാണ് രക്തദാനം” എന്ന സന്ദേശവുമായി സഹജീവി സ്നേഹവും കാരുണ്യ സ്പർശവും കൈമുതലാക്കിയ ഇടപ്പാളയം ഈ മഹത് സംരംഭത്തിനായികൈ കോർക്കുകയാണ്. നിങ്ങളും അണിചേരുക. രക്തദാനംചെയ്യാൻ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 3453 9650 / 39465667 എന്നീനമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.