തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗിൽ സീനിയർ വിദ്യാർഥികൾക്കെതിരെ നടപടി. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ പരാതിയിൽ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. പ്രതികളായ വിദ്യാർഥികൾക്കെതിരെ പോലീസ് റാഗിംഗ് നിയമം ചുമത്തി കേസെടുക്കും. സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന് അതിക്രമത്തിനിരയായ ബിൻസ് വെളിപ്പെടുത്തിയിരുന്നു. റാഗിങ്, ഒന്നാം വർഷ വിദ്യാർഥിയെ മർദ്ദിച്ചത് എസ്എഫ്ഐ പ്രവർത്തകർ, റൂമിൽ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു, തുപ്പിയിട്ട വെള്ളം കുടിപ്പിച്ചു, ഷർട്ട് […]