പോട്ട: പോട്ട ബാങ്കിൽ റിജോ മോഷ്ടിക്കാനിറങ്ങിത്തിരിച്ചത് സ്വർണപ്പണയം തിരിച്ചെടുക്കാൻ. വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മകളുടെ ആദ്യ കുർബാന സ്വീകരണത്തിനായി ഏപ്രിലിൽ നാട്ടിലെത്തുന്നുണ്ട്. സ്വർണാഭരണങ്ങൾ ചോദിക്കും മുൻപേ അവ പണയം തിരിച്ചെടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമായിരുന്നു കവർച്ചയെന്നാണ് പോലീസിനോട് പറഞ്ഞത്. 10 ലക്ഷം രൂപയോളം കടമുണ്ടായിരുന്നതെന്നാണ് പ്രതി അറിയിച്ചത്. എന്നാൽ മോഷ്ടിച്ചു കിട്ടിയ പണത്തിൽ 10,000 രൂപ മൂന്നു ദിവസം കൊണ്ടു തീർത്തു. മദ്യവും ഇറച്ചിയും മറ്റു ഭക്ഷണസാധനങ്ങളും വാങ്ങി. 15 ലക്ഷം രൂപ ബാങ്കിൽ […]