തൃശ്ശൂർ: പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതിയായ റിജോയെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പോലീസ് തിങ്കളാഴ്ച കോടതിയിൽ നൽകിയിരുന്നത്. ചൊവ്വാഴ്ച രാവിലെ അപേക്ഷ പരിഗണിച്ച കോടതി രണ്ടുദിവസത്തേക്കാണ് റിജോയെ കസ്റ്റഡിയിൽവിട്ടു ഉത്തരവായത്. പ്രതിയെ 20ന് രാവിലെ 10 മണിക്ക് പ്രതിയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. പോട്ടാ ബാങ്ക് കവർച്ച നടത്തുന്നതിനു മുൻപോ അതിനുശേഷമോ ഇയാൾക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നത് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. […]