സൂപ്പർ താരം ചിരഞ്ജീവി നായകനാകുന്ന ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. വൻ ഹിറ്റ് സംവിധായകനൊപ്പമുള്ള ചിത്രമാണെങ്കില്‍ പറയുകയും വേണ്ട. സംക്രാന്തി വസ്തുനം എന്ന ഹിറ്റിന്റെ സംവിധായകൻ അനില്‍ രവിപുഡിയുടെ നായകനാകാനും ചിരഞ്ജീവി ഒരുങ്ങുകയാണ്. എന്നാല്‍ ചിരഞ്ജീവി പ്രതിഫലം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചിരഞ്ജീവി ആവശ്യപ്പെട്ടത് 75 കോടിയായതിനാല്‍ ചിത്രത്തിന്റെ നിർമ്മാതാക്കളും അമ്പരന്നിരിക്കുകയാണ്. സിനിമയുടെ ആകെ ബജറ്റ് 215 കോടിയും ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെലുങ്കിന്റെ ചിരഞ്ജീവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിശ്വംഭര. ചിരഞ്ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്ഠ മല്ലിഡിയാണ്. ചിരഞ്ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രത്തിന്റെ പ്രധാന ഗാനം ചിത്രീകരിക്കുകയാണെന്നതാണ് അപ്ഡേറ്റ്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. വസിഷ്ഠ മല്ലിഡിക്കും ചിരഞ്ജീവിക്കും നന്ദിയും പറഞ്ഞിരുന്നു രമ്യ.
മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂര്‍ കാരത്തിനായി വലിയൊരു വീടിന്റെ സെറ്റ് നിർമ്മിച്ചിരുന്നു. ആ സെറ്റിലാണ് വിശ്വംഭരത്തിന്റെ ഗാന രംഗത്ത് ചിരഞ്ജീവിയും നായിക തൃഷയും പ്രത്യക്ഷപ്പെടുന്നത് എന്നൊരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നുമാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.
The post ഒരു സിനിമയ്ക്ക് ചോദിച്ചത് 75 കോടി ; സൂപ്പർ താരത്തിന്റെ പ്രതിഫലം കേട്ട് അമ്പരന്ന് നിർമ്മാതാക്കൾ appeared first on Malayalam Express.