അബുദാബി: മരണം 24 മണിക്കൂറിന്റെ മാത്രം വ്യത്യാസത്തിൽ കൺമുന്നിൽ… അവസാന ആഗ്രഹമായി അവൾ പറഞ്ഞു വീട്ടിലേക്കൊന്നു വിളിക്കണം. അവരുടെ അനുവാദത്തോടെ വിളിച്ചുപറഞ്ഞു ഇതെന്റെ അവസാനത്തെ ഫോൺകോളാണ്. 24 മണിക്കൂറിനുള്ളിൽ എന്റെ വധശിക്ഷ നടപ്പിലാക്കും. എന്നാൽ ആ ഫോൺ കോളിനു ശേഷം അവളുടെ ജീവൻ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സുരക്ഷിതമാണ്. ഇന്ത്യൻ നയതന്ത്രകാര്യാലയം അധികൃതർ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുടർന്ന് അബുദാബിയിൽ ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി(33)യുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. ജോലി സ്ഥലത്ത് കുട്ടി മരിച്ച കേസിൽ അബുദാബി അൽ വത് […]