മനാമ: തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടത്തിയ ഐ.സി.എഫ്. മെമ്പർഷിപ്പ് കാമ്പയിന് ശേഷം നടന്ന മുഹറഖ് റീജിയൻ വാർഷിക കൗൺസിൽ പ്രസിഡണ്ട് കെ.കെ. അബ്ദുറഹ്മാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽപ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു
മുഹമ്മദ് കോമത്ത് (പ്രസിഡണ്ട്), ഷഫീഖ് കെ.പി. ( ജനറൽ സിക്രടറി,) അബ്ദുറഹ്മാൻ ഹാജി കെ.കെ. (ഫിനാൻസ് സിക്രട്ടറി) എന്നിവരാണ് മുഹറഖ് റീജിയൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ .
ഡെപ്യൂട്ടി പ്രസിഡണ്ടു മാരായി ഹസ്സൻ സഖാഫി, കോയ മുസ്ല്യാർ കളരാന്തിരി, ഉമ്മർ പി.ടി. എന്നിവരെയും സിക്രട്ടറിമാരായി. മുഹമ്മദ് ഷഹീൻ അഴിയൂർ (ഓർഗനൈസിംഗ് & ട്രൈനിംഗ്), മുനീർ സഖാഫി ചേകനൂർ (അഡ്മിനിസ്ട്രേഷൻ &.ഐ.ടി), ഷരീഫ് കാവുന്തറ ( പി.ആർ & മീഡിയ ), ജാഫർ പട്ടാമ്പി ( വുമൺ.എം പവർമെന്റ് ), ബഷീർ കടമേരി (തസ്കിയ ), മുഹമ്മദ് കുലുക്കല്ലൂർ( ഹാർമണി & എമിനൻസി), കെ.പി. മുഹമ്മദ് ഹാജി ( മോറൽ എജ്യുക്കേഷൻ ), നജ്മുദ്ദീൻ പഴമള്ളൂർ ( നോളജ് ), സമീർ ( പബ്ലിക്കേഷൻ ) ഇബ്രാഹീം. വി. ( വെൽഫെയർ & സർവ്വീസ് ), അബ്ദുറസാഖ് ഹാജി
(എകണോമിക് ) എന്നിവരെയും തിരെഞ്ഞടുത്തു.
മുഹറഖ് സുന്നി സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ മുഹമ്മദ് കോമത്ത് പ്രവർത്തന റിപ്പോർട്ടും ഷഫീഖ് കെ.പി. സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഐ.സി.എഫ്. നാഷനൽ അഡ്മിൻ സിക്രട്ടറി ഷമീർ പന്നൂർ, സംഘടനാ പ്രസിഡണ്ട് ഷാനവാസ് മദനി എന്നിവർ കൗൺസിലിന് നേതൃത്വം നൽകി.