കൊച്ചി: കേരളത്തിൽ ആഭരണപ്രേമികളെ നിരാശരാക്കി സ്വർണത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നു സർവകാല റെക്കോർഡിലാണ് വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8,070 രൂപയായി. അതോടൊപ്പം 280 രൂപ കൂടി 64,560 രൂപയാണ് പവൻവില. ഈമാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കൂടി. സെലെൻസ്കി ഏകാധിപതി, ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമായിരുന്നു മിടുക്ക്, എത്രയും പെട്ടെന്നു മാറിയില്ലെങ്കിൽ രാജ്യംതന്നെയുണ്ടാകില്ല- […]