മനാമ: പ്രഥമ വേൾഡ് കെഎംസിസി സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ബഹ്‌റൈൻ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിനും ജില്ലയിലെ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മണ്ഡലം ഭാരവാഹികൾക്കുമുള്ള സ്വീകരണം 2025 ഫെബ്രുവരി 20 വ്യാഴാഴ്ച രാത്രി 8.00 മണിക്ക് മനാമ കെഎംസിസി ഹാളിൽവെച്ച് നടക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
മെന്റലിസ്റ്റ് അശ്വത് ഷജിത്തിന്റെ മെന്റലിസം പെർഫോമൻസ്, കൂടാതെ കുട്ടികളുടെ മറ്റു കലാപരിപാടികളും അരങ്ങേറും.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.