തിരുവനന്തപുരം: ശശി തരൂരിന്റെ വിവാദ അഭിമുഖത്തെക്കുറിച്ചു പ്രതികരിക്കാൻ വിസമ്മതിച്ച് രമേശ് ചെന്നിത്തല. ഇപ്പോൾ പ്രസിദ്ധീകരിച്ചു വന്നത് രാഹുൽ ഗാന്ധിയെ കാണുന്നതിന് മുൻപ് തരൂർ നൽകിയ അഭിമുഖമാണെന്നാണ് മനസ്സിലാക്കുന്നത്. അതിനാൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നു മാധ്യമങ്ങളോടു ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റായ സമയത്ത് താനാണ് ശശി തരൂരിനോടു പാർട്ടിയിൽ ചേരണമെന്ന് അഭ്യർഥിച്ചത്. അദ്ദേഹത്തെ പോലെ ഒരാൾ പാർട്ടിയിൽ വരുന്നത് നല്ലതാണെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ ക്ഷണിച്ചത്. പാർട്ടി അംഗമല്ലാതിരുന്നിട്ടു കൂടി ശശി തരൂരിനെ ഞാൻ കെപിസിസി സമ്പൂർണ യോഗത്തിൽ പങ്കെടുപ്പിച്ചു. സോണിയാ […]