കൊല്ലം: പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങിയ മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിനു യുവാവിന്റെ ‘ശിക്ഷ’. മോട്ടർ വാഹന വകുപ്പിന്റെ കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനത്തിനാണ് പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ സ്വയം പിഴയിടേണ്ടി വന്നത്. ഓയൂർ ജംക്ഷനിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണു സംഭവം. എംവിഡിയുടെ വാഹന പരിശോധന നടക്കുന്നതു കണ്ടു സമീപത്തെ വ്യാപാരശാലയിലെ ജീവനക്കാരൻ പരിശോധനാ സംഘത്തിന്റെ വാഹന നമ്പർ എടുത്തു പരിവാഹൻ സൈറ്റിൽ കയറി പൊല്യുഷൻ സർട്ടിഫിക്കറ്റ് ഉണ്ടോയെന്നു പരിശോധിച്ചു. സർട്ടിഫിക്കറ്റിന്റെ കാലാവധി ജനുവരി 25ന് തീർന്നിരുന്നു. ഇതോടെ […]