ബൈഡന്റെ കീഴിൽ ഇസ്രയേൽ ഭരണകൂടം ഗാസയിൽ വംശഹത്യ നടത്തിയപ്പോൾ 2023 ഒക്ടോബർ മുതൽ 2024 ഒക്ടോബർ വരെ മാത്രം അമേരിക്ക ഇസ്രയേലിന് 17.9 ബില്യൺ ഡോളർ സൈനിക സഹായമാണ് നൽകിയത്. ഇസ്രയേലിന് അമേരിക്ക പതിവായി നൽകുന്ന വാർഷിക സൈനിക സഹായത്തിന്റെ ആറിരട്ടിയായിരുന്നു ഇത്. അമേരിക്കൻ പിന്തുണയില്ലാതെ ഇസ്രയേലിന് ഗാസയിൽ യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നില്ലെന്ന് മുൻ അമേരിക്കൻ ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതാദ്യമായാണ് അമേരിക്ക ആസ്ഥാനമായുള്ള ഒരു സംഘടന മുൻ പ്രസിഡന്റിനെതിരെ അന്വേഷണം നടത്താൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ആവശ്യപ്പെടുന്നത്.
വീഡിയോ കാണാം…
The post അമേരിക്ക പറഞ്ഞു, ഇസ്രയേൽ ചെയ്തു appeared first on Malayalam News, Kerala News, Political News | Express Kerala.