തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ ആദ്യ കേസിലാണ് അറസ്റ്റ്. പാങ്ങോട് സി ഐ യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ എത്തി അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയിരുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ പറഞ്ഞു. മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മാത്രമേ രേഖപ്പെടുത്തൂവെന്നും അഫാനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിവൈഎസ്പി […]