മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ വടകര എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫീസും സെൻട്രൽ മാർക്കറ്റും സന്ദർശിച്ചു. എംപി ഷാഫി പറമ്പിലിനെ പ്രസിഡന്റ് ഡോ. സലാം മമ്പാട്ട് മൂല, ട്രഷറർ ലത്തീഫ് മരക്കാട്ട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു.
പ്രവാസികളുടെ വിശയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന എം.പിയോട് വിവിധ വിമാന കമ്പനികൾ പ്രവാ സികളോട് കാണിക്കുന്ന ചൂഷണത്തെ കുറിച്ച് എം.സി.എം.എ പ്രസിഡണ്ട് പ്രവാസികളുടെ ആശങ്ക അറിയിച്ചു.എം.സി.എം.എ പ്രവാസി തൊഴിലാളികൾക്കായി ബഹ്‌റൈനിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെ എം.പി ഷാഫി പറമ്പിൽ അഭിനന്ദിച്ചു.
തുടർന്ന് എം.സി.എം.എ സെക്ക്രട്ടറി അനീസ് ബാബു സ്വാഗതം ചെയ്തു ഭാരവാഹികളോടൊപ്പം മനാമ സെൻട്രൽ മാർക്കറ്റ് സന്ദർശിക്കുകയുംചെയ്തു. നൂറുകണക്കിന് പ്രവാസി തൊഴിലാളികളാണ് അദ്ദേഹത്തെ സ്വീകരിക്കാനായി സെൻട്രൽ മാർക്കറ്റിൽ അണിനിരന്നത്, അവരോട് സൗഹൃദം പങ്കിടുകയും അവരുടെ വിഷയങ്ങൾ ചോദിച്ചറിയുകയും ചെയ്താണ് മടങ്ങിയത്.
എം.സി.എം.എ ഭാരവാഹികളായ ഷഫീൽ യുസഫ് ,ശ്രീജേഷ് വടകര,അവിനാശ് ,മുനീർ വല്യക്കോട് ,ഷമീർ,നജീബ് യോഗേഷ് ,മജീദ് ടിപി രക്ഷാധികാരി യൂസഫ് മമ്പാട്ട് മൂല ,ഓ.ഐ.സി.സി ഭാരവാഹികളായ നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയലക്കാട് ,സുബിനാസ് കിട്ടു ,ചന്ദ്രൻ വളയം,ഷമീം കെസി ,ശ്രീജിത്ത് പനായി ബോബി ,സുനീഷ് അനെരി ,തുടങ്ങിയവർ എംപിയെ അനുഗമിച്ചു.