മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ അഹ്‌ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. ‘റമദാൻ പടിവാതിൽക്കൽ, നാം ഒരുങ്ങിയോ’ എന്ന ശീർഷകത്തിൽ പ്രമുഖ വാഗ്മി അജ്‌മൽ മദനി അൽകോബാർ പ്രഭാഷണം നിർവ്വ്വഹിച്ചു. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ബഷീർ മാത്തോട്ടം ഉദ്‌ബോധനം നടത്തി. സുഹൈൽ മേലടി സ്വാഗതം പറഞ്ഞു.
അനൂപ് റഹ്‌മാൻ തിരൂർ, ഇല്ല്യാസ് കക്കയം, യൂസുഫ് കെപി, മുഹമ്മദ് ഷാനിദ് വി, ഹിഷാം കെ ഹമദ്, ഫാറൂഖ് മാട്ടൂൽ, ഇഖ്‌ബാൽ തളിപ്പറമ്പ്, മുബാറക് വികെ, ആരിഫ് അഹ്‌മദ്, സബീല യുസുഫ്, ബിനു റഹ്‌മാൻ, നസീമ അബ്ദുൽ മജീദ്, സമീരാ പി, സാജിദ അബ്ദുൽ കരീം തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.