വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ചിത്രമാണ് ഒരു ജാതി ഒരു ജാതകം. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ചിത്രം ചിരിക്ക് പ്രധാന്യം നല്കിയ ഒന്നായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമ മാക്സിലൂടെ ആണ് ചിത്രം ഒടിടിയില്‍ എത്തുകയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്ട്രീമിംഗ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിച്ചിരിക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം. നടനായി മുന്‍പും തിയറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ത്തിട്ടുള്ള വിനീത് ശ്രീനിവാസന്റെ വേറിട്ട പ്രകടനമായിരുന്നു ചിത്രത്തിലൂടെ എത്തിയത്. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിലാണ് നിർവ്വഹിച്ചിരുന്നത്. രാകേഷ് മണ്ടോടിയാണ ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചത്.
The post വിനീത് ശ്രീനിവാസൻ ചിത്രം ; ഒരു ജാതി ഒരു ജാതകം ഒടിടിയിലേക്ക് appeared first on Malayalam Express.