എ.ആർ മുരുഗദോസ് സൽമാൻ ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ‘സിക്കന്ദർ’. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൽമാൻ ഖാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
പഞ്ച് ഡയലോഗുകളും സ്റ്റൈലും കൂടിക്കലർന്ന ഒരു പക്കാ മാസ് പടമാകും സിക്കന്ദർ എന്ന സൂചനയാണ് ടീസർ നൽകുന്ന സൂചന. ഈദ് റിലീസായി 2025 മാർച്ച് 30 ന് ചിത്രം പുറത്തിറങ്ങും.സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്മാന് ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്.
അതേസമയം സാജിദ് നദിയാദ്വാല ഗ്രാന്റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്മാന് പടത്തിന് എന്നാണ് വിവരം. ഒരിടവേളക്ക് ശേഷം എ.ആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തലസംഗീതമൊരുക്കുന്നത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
The post ആക്ഷൻ ചിത്രം; ‘സിക്കന്ദർ’ന്റെ ടീസർ പുറത്ത് appeared first on Malayalam Express.