ന്യൂഡൽഹി: സർക്കാർ സ്കൂളുകളിൽ റോഹിംഗ്യൻ കുട്ടികൾക്ക് പ്രവേശനാനുമതി നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. യു.എൻ.എച്ച്.സി.ആര് (യുണൈറ്റഡ് നാഷന്‍സ് ഹൈക്കമീണര് ഫോര്‍ റെഫ്യൂജീസ്) കാര്‍ഡുള്ള റോഹിംഗ്യൻ കുട്ടികള്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നല്കാന് ഡല്‍ഹി സര്‍ക്കാര്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അതേസമയം 500 വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം നേടുന്നതിന് വഴിയൊരുക്കുന്ന ഉത്തരവിൽ കോടതി നിര്‍ദേശം രേഖപ്പെടുത്തിയേക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പറഞ്ഞു. ആധാര്‍ കാര്‍ഡുകളുടെ അഭാവം മൂലം റോഹിംഗ്യൻ അഭയാര്‍ഥികള്‍ക്ക് പൊതു വിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഡൽഹിയിലെ ഷഹീൻ ബാഗ്, കാളിന്ദി കുഞ്ച്, ഖജൂരി ഖാസ് പ്രദേശങ്ങളിലാണ് റോഹിംഗ്യൻ അഭയാർഥികൾ താമസിക്കുന്നത്.
Also Read: ഫെബ്രുവരിയിലെ കൊടും ചൂടിനുശേഷം മാർച്ചിൽ കനത്ത മഴ ! താളം തെറ്റുന്ന ഡൽഹി കാലാവസ്ഥ
സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ആരോഗ്യ സേവനങ്ങള്‍, ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും റോഹിംഗ്യൻ കുടുംബങ്ങള്‍ക്ക് ലഭിക്കണമെന്നും, അവരുടെ പൗരത്വം പരിഗണിക്കാതെ മറ്റ് പൗരന്മാര്ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ നല്‍കണമെന്നായിരുന്നു പൊതുതാല്‍പ്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
The post റോഹിംഗ്യൻ കുട്ടികൾക്ക് പ്രവേശനം നിക്ഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാം-സുപ്രീം കോടതി appeared first on Malayalam News, Kerala News, Political News | Express Kerala.