മലപ്പുറം: യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച വ്ലോഗറെ അറസ്റ്റ് ചെയ്തു. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതി യുവതിയുമായി അടുപ്പത്തിലായത്.
അതേസമയം പ്രണയം നടിച്ച് വിവാഹം വാഗ്ദാനം നല്കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Also Read: വർക്ക്ഷോപ്പ് ജീവനക്കാരനെ ഓടയിൽ തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ച് പമ്പുടമ
വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
The post യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; വ്ലോഗർ അറസ്റ്റില്‍ appeared first on Malayalam News, Kerala News, Political News | Express Kerala.