മലയാളത്തിലെ മാത്രമല്ല കൽക്കിയെന്ന ബ്രഹ്മാണ്ഡ ചലച്ചിത്രത്തിൽ വരെ ശ്രദ്ധേയായ നടിയാണ് അന്ന ബെൻ. ആറ് വർഷത്തെ സിനിമാ ജീവിതത്തിനിടെ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും വരെ അരങ്ങേറി കഴിഞ്ഞു അന്ന. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി.
“സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ, ചുറ്റുമുള്ള ആളുകളെ വിശ്വസിക്കാനും, അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവർക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം- അന്ന പറഞ്ഞു.
പ്രശ്നങ്ങൾ തുറന്നു പറയണം
“ഇൻഡസ്ട്രിയെക്കുറിച്ച് തെറ്റായ ഒരു ഇമേജ് വരുന്നതിനേക്കാൾ നല്ലത്, സുരക്ഷിതമായി വർക്ക് ചെയ്യാൻ പറ്റുന്ന ഒരിടമുണ്ടാകണമെന്നതാണ്. അതിന് ശ്രമം ആവശ്യമാണ്, നിർഭാഗ്യവശാൽ, അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല. ഇത് നമ്മുടെ ഇൻഡസ്ട്രിയിൽ മാത്രമുള്ള കാര്യമല്ല. ഈ പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ട്.
മാറ്റത്തിലേക്കുള്ള ആദ്യപടി ഇത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ്. അത് ഇമേജിനെ കളങ്കപ്പെടുത്തുന്നുവെങ്കിൽ, അങ്ങനെയാകട്ടെ. മാറ്റം സംഭവിക്കുന്നത് അങ്ങനെയാണ്”. അതേസമയം താൻ ഔദ്യോഗികമായി ഡബ്ല്യുസിസിയിൽ അംഗമല്ലെന്നും അന്ന പറഞ്ഞു.
The post സിനിമയിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉണ്ടാകണം- അന്ന ബെൻ appeared first on Malayalam Express.