കൊച്ചി ആസ്ഥനമായി പ്രവർത്തിക്കുന്ന മെഡിറ്റൂർ ഇന്ത്യ പ്രൊഫഷണൽ എന്ന സ്ഥാപനം പ്രവാസികൾക്കായി ‘പ്രവാസിഡെസ്ക്’ വെബ്സൈറ്റ് ആരംഭിച്ചു
ബഹ്റൈൻ കെഎംസിസി പ്രസിഡന്റും ബഹ്റൈൻ ശിഫാ അൽജസീറ ആശുപത്രിയുടെ സിഇഒയുമായ ശ്രീ ഹബീബ് റഹ്മാന്റെ പ്രധാന പ്രവർത്തനത്തോടെ മെഡിറ്റൂർ ഇന്ത്യയുടെ പ്രവാസിഡെസ്ക് വെബ്സൈറ്റ് ഇന്ന് (27 ഫെബ്രുവരി 2025) വൈകിട്ട് ലോഞ്ച് ചെയ്തു.
പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും രോഗബാധിതരായ സമയങ്ങളിൽ അതിവേഗത്തിലും മികച്ച നിലവാരത്തിലും കേരളത്തിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.
ഏതെങ്കിലും രോഗത്തിന് സൗജന്യമായി ഓൺലൈൻ/ഓഫ്ലൈൻ രീതിയിൽ രണ്ടാം അഭിപ്രായം (സെക്കൻഡ് ഒപ്പീനിയൻ) നൽകൽ.
അവധിക്കാലത്ത് തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേഗത്തിലുള്ള ചികിത്സാ പിന്തുണ എന്നിവയാണ് ഇതിൻ്റെ പ്രധാന സംവിധാനങ്ങൾ.
മെഡിറ്റൂർ ഇന്ത്യയുടെ സിഇഒ ലബീബ് കരിപ്പാക്കുളം ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളിലെ ചാനൽ പങ്കാളികളായ. ഗഫൂർ കൈപമംഗലം ബഹ്‌റൈൻ; ശ്രീ കമാൾ ഖത്തർ, ഷെരീഫ് സൗദി അറേബ്യ, മുസാഫിർ ഒമാൻ, ഡോ. സഹീർ കുവൈറ്റ്, ഗിരിജൻ യുഎഇ, അൻസാർ ആഫ്രിക്ക,ഡോ.അൻവർ സാദത്ത് കൊച്ചി , എന്നിവർ വീഡിയോ സന്ദേശങ്ങൾ മുഖേനയും നേരിട്ടുമായി ആശംസകൾ പങ്കുവച്ചു.
“ഈ പ്ലാറ്റ്ഫോം വെറും ഒരു വെബ്സൈറ്റ് അല്ല മറിച്ച് മനുഷ്യർക്കിടയിലുള്ള ബന്ധങ്ങൾക്കുള്ള പാലമാണ്. ഓരോ ക്ലിക്കിലും പ്രവാസികളുടെ ഹൃദയസ്പന്ദനം പ്രതിധ്വനിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കേരളത്തിന്റെ ഊഷ്മള സംസ്കാരവും പ്രവാസികളോടുള്ള സഹാനുഭൂതിയും ഇതിൽ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്,” എന്നും സിഇഒ ലബീബ് കരിപ്പാക്കുളം പറഞ്ഞു.
ആവശ്യാനുസരണം ഈ സേവനം സ്വന്തമാക്കാനും ഉപയോഗത്തിലെടുക്കാനും പ്രവാസി സമൂഹത്തെ മെഡിറ്റൂർ ഇന്ത്യ ക്ഷണിക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു