തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണച്ച് സർക്കാരിനെതിരേയും ആരോഗ്യ മന്ത്രി വീണ ജോർജിനെതിരേയും രൂക്ഷമായ ഭാഷയിൽ സഭയിൽ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആശ വർക്കർമാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എൽഡിഎഫിൻ്റെ പ്രകടനപത്രികയിൽ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. എന്നാൽ സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇസ്രയേലിലുള്ള ചേച്ചി ഏത് വിമാനത്താവളത്തിലാണ് എത്തുകയെന്ന് ചോദിച്ചു… ബിജുവിൻ്റെ മറുപടി കേട്ട് ഫോൺ […]