തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ തലയ്ക്കടിച്ചു കൊന്ന കേസിൽ പ്രതിയുടെ കൊലയ്ക്കു പിന്നിലെ മോട്ടീവ് കണ്ടെത്താൻ കഴിയാതെ പൊലീസ്. അഫാൻ്റെ മൊഴികളിലെ അവ്യക്തതയാണ് പോലീസിനെ കുഴക്കുന്നത്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ നൽകുക. ഇന്നു കസ്റ്റഡി അപേക്ഷ നൽകുക സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ്. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടത്തും. ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന അഫാനെ ഇന്നലെയാണ് ജയിലിലേക്ക് […]