മലപ്പുറം: കുറ്റൂർ നോർത്തിൽ വിദ്യാർഥികളെ വളഞ്ഞിട്ട് തല്ലി സീനിയർ വിദ്യാർഥികൾ. ഇവർ മർദിക്കുന്ന ദൃശ്യങ്ങളെടുത്ത് റീലുകളാക്കി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. മലപ്പുറം കുറ്റൂർ കെഎംഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികളെ തല്ലിയത്. മർദനത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സാരമായി പരുക്കേറ്റു. സംഭവത്തിൽ ഒരു കുട്ടിയുടെ പിതാവ് വേങ്ങര പോലീസിൽ പരാതി നൽകി. വൈദ്യതി ബന്ധം വിച്ഛേദിച്ചു, കുടിവെള്ള ടാങ്ക് കാലിയാക്കി, മോട്ടോർ കണക്ഷനും പെപ്പും മുറിച്ച് മാറ്റി, രക്ഷപെടാനുള്ള എല്ലാ പഴുതും അടച്ച ശേഷം മകനേയും […]