അഭിനേതാക്കളായ തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും പ്രണയ ജീവിതം അവസാനിപ്പിച്ചു. ദീര്‍ഘകാലം നീണ്ട പ്രണയബന്ധമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണി കണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും എടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രൊഫഷണല്‍ ജീവിതത്തില്‍ അവരവരുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാനുള്ള കഠിനാധ്വാനത്തിലാണ് ഇരുവരും. 2023 ല്‍ പുറത്തിറങ്ങിയ, നെറ്റ്ഫ്ലിക്സിന്റെ ആന്തോളജി സിരീസ് ആയ ലസ്റ്റ് സ്റ്റോറീസ് 2 ന്റെ സമയത്താണ് ഇരുവര്‍ക്കും ഇടയിലുള്ള അടുപ്പം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. തമന്നയും വിജയ് വര്‍മ്മയും ഒരുമിച്ച് അഭിനയിച്ച ചിത്രവുമായിരുന്നു അത്.
തങ്ങളുടെ ബന്ധത്തിലെ സ്വകാര്യത സംരക്ഷിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു. ബന്ധം ഒളിച്ചുവെക്കാതിരിക്കുമ്പോള്ത്തന്നെ അതിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നുവെന്ന് ഒരു പഴയ അഭിമുഖത്തില്‍ വിജയ് വര്‍മ്മ പറഞ്ഞിരുന്നു. വളരെ സ്വാഭാവികമായി സമയമെടുത്ത് വളര്‍ന്നതാണ് തങ്ങള്‍ക്കിടയിലെ ബന്ധമെന്നാണ് തമന്ന പറഞ്ഞിരുന്നു. ഇതുവരെ രണ്ടുപേരും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
The post ദീർഘനാളത്തെ പ്രണയം, ഒടുവിൽ പിരിയാൻ തീരുമാനിച്ച് തമന്നയും വിജയ് വര്‍മ്മയും appeared first on Malayalam Express.