കോമഡി ഫാമിലി ചലച്ചിത്രമായ കുടുംബസ്ഥൻ ജനുവരി 24-നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ മണികണ്ഠന് നായകനായ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നേരത്തെ, ഫെബ്രുവരി 28 ന് ചിത്രം എത്തുമെന്ന വാര്‍ത്തകളാണ് വന്നിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം കുടുംബസ്ഥാൻ ഡിജിറ്റൽ റിലീസ് മാർച്ച് 7നായിരിക്കും എത്തുക. സീ 5 പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക. കെ മണികണ്ഠൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സിനിമാ നിരൂപകരിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് കുടുംബസ്ഥാന് ലഭിച്ചിരുന്നത്. മണികണ്ഠനെ കൂടാതെ സാൻവേ മേഘനയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു. കൂടാതെ ഗുരു സോമസുന്ദരവും ഒരു പ്രധാന സഹകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കുടുംബസ്ഥാൻ എന്ന ചിത്രം രാജേശ്വർ കാളിസാമിയുടെ ആദ്യ ചിത്രമാണ്. പ്രസന്ന ബാലചന്ദ്രനൊപ്പം ചിത്രത്തിന്റെ സഹ രചയിതാവും അദ്ദേഹമാണ്. സിനിമാകരൻ ബാനറിൽ എസ് വിനോദ് കുമാറാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്.
കൂടാതെ കെ മണികണ്ഠന് അവതരിപ്പിക്കുുന്ന നവീന്‍ എന്ന കഥാപാത്രത്തിന്റെയും സാൻവേ മേഘനയുടെ വെണ്ണിലയുടെയും ജീവിതയാത്രയാണ് കുടുംബസ്ഥാൻ ആവിഷ്കരിക്കുന്നത്. വീട്ടുകാർ നിരസിച്ചിട്ടും നവീൻ ഒളിച്ചോടി വിവാഹം കഴിക്കുന്നു. എന്നാല്‍ വിവാഹശേഷമുള്ള ഈ സന്തോഷം ദമ്പതികൾക്ക് അധികകാലം നിലനിൽക്കില്ല. തുടർന്ന് ഒന്നിന് പുറകെ ഒന്നായി പുതിയ പ്രശ്നങ്ങൾ വരാൻ തുടങ്ങുന്നു. ഭാരിച്ച കടബാധ്യതയും കുടുംബ സമ്മർദവും താങ്ങാനാകുന്നതിനൊപ്പം നിരവധി വെല്ലുവിളികളും നവീന്‍ അഭിമുഖീകരിക്കേണ്ടി വരുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.
The post ചെറിയ ബജറ്റിൽ കിടിലൻ സിനിമ; ‘കുടുംബസ്ഥാൻ’ ചിത്രം ഒടുവില്‍ ഒടിടിയിലേക്ക്. appeared first on Malayalam Express.