പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ഡ്രാഗൺ ചിത്രം വൻ കുതിപ്പുമായി മുന്നേറുകയാണ്. ആഗോളതലത്തില്‍ ഡ്രാഗണ്‍ 121 കോടിയാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 100 കോടി ക്ലബിലെത്താൻ 7.5 കോടി മാത്രമാണ് ഇനി വേണ്ടത്. ഇന്ത്യയില്‍ നിന്ന് മാത്രം 92.5 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തിയിരുന്നത്.
അതേസമയം ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്ടെയ്ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്കിൻ കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും എത്തുന്നുണ്ട്.
The post ആഗോളതല കളക്ഷൻ 121 കോടി;വൻ കുതിപ്പുമായി ഡ്രാഗൺ appeared first on Malayalam Express.