എസ് യു അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം വീര ധീര ശൂരന്റെ റിലീസ് തീയതി മാര്‍ച്ച് 27 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ആത്തി അടിയാത്തി എന്ന ഗാനം പുറത്തുവിട്ടിയിരിക്കുകയാണ്. ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. അതേസമയം മലയാളത്തില്‍ നിന്നുള്ള റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്ന എമ്പുരാന് എത്തുന്ന അതേദിവസം തന്നെയാണ് വീര ധീര ശൂരനും എത്തുന്നത്.
സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രീകരണം പൂർത്തീകരിച്ച ശേഷം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വീര ധീര ശൂരനിലെ നേരത്തെ റിലീസായ കല്ലൂരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിംഗ് ആണ്. പിന്നാലെയാണ് ഇപ്പോൾ പുതിയ ഗാനം എത്തുന്നത്.
The post ആത്തി അടിയാത്തി; വീര ധീര ശൂരനിലെ പുതിയ ഗാനം പുറത്ത് appeared first on Malayalam Express.