
Celebrate Women’s Day 2025 with beautiful wishes, quotes, and images in Malayalam. Share heartfelt Mahila Dinam Ashamsakal with the special women in your life: സ്ത്രീകളുടെ സ്നേഹവായ്പും കരുണാര്‍ദ്രമായ ഇടപെടലും കഠിനാധ്വാനവും മികവും മുന്നേറ്റങ്ങളുമെല്ലാം ആഘോഷിക്കുന്നതിനുള്ള ദിനമാണ് മാര്‍ച്ച് 8.അമ്മ, സഹോദരി, ഭാര്യ, സുഹൃത്ത്, മകള്‍ തുടങ്ങിയ നിലകളിലെല്ലാം വനിതകള്‍ സ്നേഹത്തിന്റെയും ഊര്‍ജത്തിന്റെയും വറ്റാത്ത സ്രോതസ്സാണ്. അത്തരത്തില്‍, അന്താരാഷ്ട്ര വനിതാദിനം സ്ത്രീസമൂഹത്തിന്റെ സംഭാവനകളെ അടയാളപ്പെടുത്താനുള്ള സുദിനവുമാണ്. തുല്യനീതിയ്ക്കുവേണ്ടിയുള്ള അവളുടെ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാം. വ്യവസ്ഥാപിതമായ പുരുഷാധിപത്യ ലോകക്രമമുണ്ടാക്കിയ വിലക്കുകള്‍ ഭേദിച്ച് സ്വപ്നങ്ങളിലേക്ക് പറക്കാന്‍ ചിറകുകളേകാം. പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍…