മലയാളി പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്പുരാന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറിന്റെ സെന്‍സറിങ് പൂര്‍ത്തിയായി എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. മൂന്ന് മിനിറ്റ് 51 സെക്കന്റ് ആണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. നേരത്തെ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. മൂന്നു മണിക്കൂര്‍ റണ്‍ ടൈം ഉള്ള സിനിമയ്ക്ക് യു എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
സിനിമയിലെ 36 ക്യാരക്ടര്‍ പോസ്റ്ററുകളും അഭിനേതാക്കളുടെ വീഡിയോകളും ടീസറും അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു, നന്ദു, ശിവദ എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറന്മൂട്, കിഷോര്‍, മണിക്കുട്ടന് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
2025 മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ‘എമ്പുരാന്’ എത്തും. ‘എമ്പുരാന്’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന് നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.
The post കാത്തിരിപ്പിന് ആവേശം നിറച്ച് എമ്പുരാന്റെ ട്രെയിലർ സെന്‍സറിങ് പൂര്‍ത്തിയായി appeared first on Malayalam Express.