കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. താമരശ്ശേരി ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. കസ്റ്റഡി അപേക്ഷയും സത്യവാങ്മൂലവും പൊലീസ് നാളെ സമർപ്പിക്കും.
മുഹമ്മദ് ഷുഹൈബ് ചോദ്യം ചോർന്നെന്ന് സമ്മതിക്കുമ്പോഴും തനിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയാണ്. ഉത്തരവാദികൾ മറ്റു പ്രതികൾ ആണെന്നാണ് ഷുഹൈബ് മൊഴി നൽകിയത്. നിലവിൽ 14 ദിവസത്തെ റിമാൻഡിലാണ് പ്രതി. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.
Also Read: ജാതിയുടെ പേരിൽ മാറ്റി നിർത്തുന്നത് ശരിയല്ല: കെ.രാധാകൃഷ്ണൻ
കേസിൽ പ്രതികളായ അധ്യാപകൻ ഫഹദിന്റെയും പ്യൂൺ അബ്ദുൽ നാസറിന്റെയും ഫോണിലെ വിവരങ്ങൾ റിക്കവർ ചെയ്തെടുക്കും. കേസിൽ നാലാം പ്രതിയായ അബ്ദുൽ നാസറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.
The post ചോദ്യപേപ്പർ ചോർച്ച കേസ്; ഷുഹൈബിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും appeared first on Malayalam News, Kerala News, Political News | Express Kerala.