പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ സമൂഹ മാധ്യമത്തിലൂടെ നടത്തിയ പരസ്യ പ്രതികരണം മയപ്പെടുത്തി പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ പദ്മകുമാര്‍ രംഗത്ത്. പറഞ്ഞത് തെറ്റായിപ്പോയി. അതിന്റെ പേരില്‍ എന്ത് അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേഡറിന് തെറ്റ് പറ്റിയാൽ അത് തിരുത്തുന്ന പാർട്ടിയാണ് സിപിഎം. ബിജെപി നേതാക്കൾ വന്നു തന്നെ രാഷ്ട്രീയം പഠിപ്പിക്കണ്ട. ഇന്ന് ജീവിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവ് വിഎസ്, സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കും, പരസ്യ പ്രസ്താവന എല്ലായിടത്തുനിന്നുമില്ല, […]