കണ്ണൂർ: കുളം വൃത്തിയാക്കുന്നതിനിടെ യുവാവിന്റെ കയ്യിൽ മീൻ കൊത്തി. പിന്നാലെ ബാക്ടീരിയ മുറിവിലൂടെ ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്ന് യുവാവിന് നഷ്ടമായത് തന്റെ വലത് കൈപ്പത്തി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി ഉണ്ടായ അണുബാധയെ തുടർന്ന് യുവാവിൻറെ വലതു കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് കാരണം. ഒരു മാസം മുമ്പാണ് മാടപ്പീടികയിലെ ടി. രജീഷിന്റെ (38) വലതുകൈപ്പത്തിയാണ് മീൻ കൊത്തി മുറിവുണ്ടായത്. അണുബാധയെ തുടർന്ന് വലതുകൈപ്പത്തി മുഴുവനായി മുറിച്ചുമാറ്റി. മുഷി […]