കണ്ടാ ഫിലിംസിന്റെയും യു കമ്പനിയുടെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന രണ്ടാം മുഖം അടുത്ത മാസം റിലീസ് ചെയ്യുമെന്ന വിവരമാണ് അണിയറ പ്രവർത്തകർ അറിയച്ചത്. കഷ്ണജിത്ത് എസ് വിജയനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠന് ആചാരി. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിൽ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
അതേസമയം ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സാമൂഹിക രാഷ്ട്രീയം വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവിയാണ്. സസ്പെന്‍സും ത്രില്ലുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. കെ. ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്.
The post ഗംഭീര വേഷത്തിൽ മണികണ്ഠൻ ആചാരി; രണ്ടാം മുഖം’ ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലേക്ക് appeared first on Malayalam Express.