Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

‘ലോകകേരളം ഓൺലൈൻ പോർട്ടൽ ‘ രജിസ്‌ട്രേഷൻ ക്യാംപെയ്ൻ ഉദ്‌ഘാടനം നടന്നു

by News Desk
March 15, 2025
in BAHRAIN
‘ലോകകേരളം ഓൺലൈൻ പോർട്ടൽ ‘ രജിസ്‌ട്രേഷൻ ക്യാംപെയ്ൻ ഉദ്‌ഘാടനം നടന്നു

മനാമ: ലോകമെമ്പാടുമുള്ള കേരളീയപ്രവാസികളെ ഒരുകുടക്കീഴില്‍ ഒരുമിപ്പിക്കാനും പ്രവാസികേരളീയര്‍ക്ക് ആശയ കൈമാറ്റത്തിനും പ്രൊഫഷണൽ കൂട്ടായ്മകള്‍ക്കും ബിസിനസ് , തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും രൂപകല്പന ചെയ്തിരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ലോകകേരളം ഓൺലൈൻ പോർട്ടൽ രജിസ്‌ട്രേഷൻ ബഹ്‌റൈൻ ക്യാംപെയ്ൻ ഉദ്‌ഘാടനം നടന്നു .

ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ലോകകേരള സഭ അംഗവും കേരളീയ സമാജം പ്രസിഡന്റുമായ പി വി രാധാകൃഷ്ണ പിള്ള ഉദ്‌ഘാടനം ചെയ്തു. നോർക്ക-റൂട്ട്‌സ് സിഇഒ ശ്രീ.അജിത് കൊളശ്ശേരി, ലോക കേരളസഭാ കോഡിനേറ്റർ അഖിൽ സി എസ് , അഭിജിത് വി ജി എന്നിവർ ഓൺലൈനായും പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിക്ക് ലോകകേരള സഭാംഗങ്ങളായ സിവി നാരായണൻ അധ്യക്ഷത വഹിക്കുകയും സുബൈർ കണ്ണൂർ സ്വാഗതം ആശംസിക്കുകയും ഷാജി മൂതല നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ലോകകേരളം ഓൺലൈൻ പോർട്ടൽ ആദ്യഘട്ടമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളതെന്നും രണ്ടാഘട്ടത്തിൽ കൂടുതൽ സേവനങ്ങളും സാധ്യതകളും ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടന്നു വരികയെണെന്നും നോർക്ക-റൂട്ട്‌സ് സിഇഒ ശ്രീ.അജിത് കൊളശ്ശേരി അറിയിച്ചു. പൂർണ്ണമായും പ്രവാസികളെ കേരളവുമായും കേരളത്തെ പ്രവാസികളുമായും ബന്ധിപ്പിക്കുന്ന ഒരു ഇടമാക്കി ലോകകേരളം ഓൺലൈൻ പോർട്ടലിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ സ്മാർട്ട് ഉൾപ്പെടെയുള്ള സർക്കാരിന്റെ ഡിജിറ്റൽ സർവീസുകൾ, കലാമണ്ഡലത്തിന്റെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ, ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, കൗൺസിലിംഗ് സേവനങ്ങൾ, ആയുഷ് വഴിയുള്ള ആയുർവേദ കൺസൾട്ടേഷൻ സർവീസ് തുടങ്ങി നിരവധിയായ സേവനങ്ങൾ പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ തന്നെ ആദ്യ പോർട്ടലായ ലോകകേരളം ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. ഒപ്പം സോഷ്യൽ നെറ്റ് വർക്കിംഗ്,ജോലി ബിസിനസ് അവസരങ്ങൾ, സാംസ്‌കാരിക കൈമാറ്റത്തിനും പ്രദർശത്തിനുമുള്ള ഒരു ഇടമാക്കി മാറ്റുക തുടങ്ങിയ ഉദ്യേശ ലക്ഷ്യങ്ങളും ഈ പോർട്ടൽ മുന്നോട്ട് വയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകേരള സഭ സാങ്കേതിക വിഭാഗം പ്രതിനിധി അഭിജിത് വി ജി പോർട്ടലിന്റെ വിശദമായ അവതരണം നടത്തി രജിസ്‌ട്രേഷൻ പ്രക്രിയകൾ വിവരിച്ചു. വ്യക്തികൾക്കും , സംഘടനകൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

തുടർന്ന് നടന്ന ചർച്ചയിൽ പി വി രാധാകൃഷ്ണപിള്ള , പി ശ്രീജിത്ത് , എ പി ഫൈസൽ , കെ ടി സലിം , ബിനു കുന്നന്താനം ,എൻ വി ലിവിൻ കുമാർ , മിജോഷ് മൊറാഴ , എ കെ സുഹൈൽ, ബദറുദീൻ പൂവാർ , അഷ്‌റഫ് സി എച് , ഷബീർ മാഹി , ഷിബു പത്തനംത്തിട്ട , മുഹമ്മദ് കോയിവിള , എന്നിവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. ലോകകേരള സഭ പ്രതിനിധി അഭിജിത്ത് സിവി ഉയർന്നു വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി. രജിസ്‌ട്രേഷൻ പ്രക്രിയകളിൽ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു.

ബഹ്‌റൈനിലെ അമ്പതോളം സംഘടന പ്രതിനിധികൾ പങ്കെടുത്ത പരിപാടിക്ക് ലോക കേരള സഭാഅംഗങ്ങളായ സിവി നാരായണൻ, പിവി രാധാകൃഷ്‍ണപിള്ള , സുബൈർ കണ്ണൂർ , പി ശ്രീജിത്ത് , ഷാജി മൂതല, ജേക്കബ് മാത്യു എന്നിവർ നേതൃത്വം നൽകുകയും എൻ വി ലിവിൻ കുമാർ ഏകോപനം നിർവഹിക്കുകയും ചെയ്തു .

ബഹ്‌റൈനിലെ മുഴുവൻ പ്രവാസി മലയാളികളും www.lokakeralamonline.kerala.gov.in എന്ന ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സാമൂഹ്യ സംഘടനാ പ്രതിനിധികൾ അഭ്യർത്ഥിച്ചു.

ShareSendTweet

Related Posts

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
BAHRAIN

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

July 8, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

July 8, 2025
ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്
BAHRAIN

ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11 ന്

July 8, 2025
‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു
BAHRAIN

‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു

July 8, 2025
ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി
BAHRAIN

ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി

July 8, 2025
കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
BAHRAIN

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

July 7, 2025
Next Post
ബഹ്‌റൈൻ പ്രതിഭ മനാമ മേഖലക്ക് കീഴിലെ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് ‘ഇഫ്താർ സ്നേഹവിരുന്ന്’ സംഘടിപ്പിച്ചു.

ബഹ്‌റൈൻ പ്രതിഭ മനാമ മേഖലക്ക് കീഴിലെ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് 'ഇഫ്താർ സ്നേഹവിരുന്ന്' സംഘടിപ്പിച്ചു.

ഇൻഡക്സ് ബഹ്റൈൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

ഇൻഡക്സ് ബഹ്റൈൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

കൻസാര ലിഫ്റ്റ്സ് – ബി.എഫ്.സി – ബി.കെ.എസ് 7എ സൈഡ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കൻസാര ഇലവൻ ജേതാക്കൾ

കൻസാര ലിഫ്റ്റ്സ് - ബി.എഫ്.സി - ബി.കെ.എസ് 7എ സൈഡ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കൻസാര ഇലവൻ ജേതാക്കൾ

Recent Posts

  • കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി മൃതദേഹം പുറത്തെടുക്കാൻ ശ്രമം
  • തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ
  • ന്യൂനമർദ്ദപാത്തി ദുർബലമായി, കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും, തീരപ്രദേശത്തും ജാഗ്രത നിർദ്ദേശം
  • ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
  • പണി കൊടുത്തത് ജ്യോതിയുടെ വ്ളോ​ഗ്!! മന്ത്രി റിയാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബൂമറാം​ഗ് പോലെ ബിജെപിയുടെ നെഞ്ചത്തേക്ക്, ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേഭാരതിൽ യാത്ര ചെയ്ത് ഫോട്ടോയും വീഡിയോയുമെടുത്ത് കെ സുരേന്ദ്രനും  വി മുരളീധരനും പികെ കൃഷ്ണദാസും- വീഡിയോ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.