എറണാകുളം: എറണാകുളത്ത് യുവാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. എസ് ആർ എം റോഡിലായിരുന്നു ആക്രമണം ഉണ്ടായത്. കാറിന്റെ ബോണറ്റിനു മുകളിൽ കിടത്തി യുവാവിനെ അര കിലോമീറ്ററോളം റോഡിലൂടെ കൊണ്ടുപോയി. ആക്രമണത്തിന് കാരണം ലഹരി ഉപയോഗവും അതിക്രമവും ചോദ്യം ചെയ്തത് ആണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തു. കാറിൽ എത്തിയവരിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റുള്ളവർക്കായി പൊലീസിൽ തിരച്ചിൽ തുടരുകയാണ്.
The post എറണാകുളത്ത് യുവാവിനെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമം appeared first on Express Kerala.