മനാമ: ഇക്കഴിഞ്ഞ ബുധനാഴ്ച ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി യുടെ സാന്നിധ്യത്തിൽ നിർധനരായവർക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.
ആതുരസേവനരംഗത്തു എസ് എൻ സി എസ് നടത്തി വരുന്ന പ്രവർത്തനങ്ങളെ എം പി പ്രശംസിക്കുകയും, മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു, ചടങ്ങിന് ചെയർമാൻ കൃഷ്ണകുമാർ. ഡി, സെക്രട്ടറി ശ്രീകാന്ത് എം എസ് എന്നിവർ നേതൃത്വം നൽകി.