സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് സിക്കന്ദര്‍. ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 30നാണ്. ആരാധകര്‍ കാത്തിരിക്കുന്ന ഒരു അപ്‌ഡേറ്റും ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുകയാണ്. സല്‍മാന്‍ ഖാന്റെ സികന്ദറിന്റെ ട്രെയിലര്‍ ഞായറാഴ്ച പുറത്തുവിടും. ചിത്രത്തില്‍ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.
Also Read: ‘ടോക്‌സിക്’ റിലീസ് തീയതി പ്രഖ്യാപിച്ചു
മുരുകദോസും സല്‍മാന്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാജിദ് നദിയാദ്വാലയാണ് ചിത്രം നിര്‍മിക്കുന്നത്. കിക്ക്, ജുഡ്വാ, മുജ്സെ ഷാദി കരോഗി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിക്കന്ദറിനുണ്ട്.
The post സല്‍മാന്‍ ചിത്രം സികന്ദറിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത് appeared first on Express Kerala.