മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടരും’.ചിത്രത്തിൻ്റെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഛായാഗ്രാഹകൻ ഷാജി കുമാർ. ഷൂട്ടിന് മുടക്കം വരാതെ മോഹൻലാൽ ഏഴ് ദിവസം പനിക്കിടയിലും മഴയത്തുള്ള സീനുകൾ പൂർത്തിയാക്കിയെന്ന് ഷാജി കുമാർ പറഞ്ഞു. സെറ്റിലെ കൂടെയുള്ളവരുടെ കംഫർട്ട് കൂടി കണക്കിലെടുക്കുന്ന നടനാണ് മോഹൻലാൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഷൺമുഖൻ എവിടം വരെ പോകാം, ഏതാണ് അതിന്റെ അതിർവരമ്പ് എന്നൊക്കെ മോഹൻലാൽ സാറിന് അറിയാം. എന്തായാലും അദ്ദേഹം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. ചിത്രത്തിനായി കടുത്ത പനിക്കിടയിലും ഷൂട്ടിന് മുടക്കം വാരാതെ മോഹൻലാൽ ആറ് ഏഴ് ദിവസം മഴത്തുള്ള സീനുകൾ പൂർത്തിയാക്കി. മറ്റേതെങ്കിലും നടനായിരുന്നെങ്കിൽ പനി മാറിയിട്ട് എടുക്കാമെന്ന് പറഞ്ഞേനെ. മോഹൻലാൽ സാർ കൂടെയുള്ളവരുടെ കംഫർട്ട് കൂടി കണക്കിലെടുത്താണ് അത്തരം തീരുമാനങ്ങൾ എടുക്കുന്നത്’, ഷാജി കുമാർ പറഞ്ഞു.
അതേസമയം ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ അവസാനിക്കുന്നത് നർമ്മ മുഹൂർത്തങ്ങളും നിറയെ ഫാമിലി ഇമോഷൻസും അല്പം നിഗൂഢതയും ബാക്കിവെച്ചാണ്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്.
The post പനിക്കിടയിലും മഴയത്തുള്ള സീനുകൾ പൂർത്തിയാക്കി മോഹൻലാൽ; ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് തുടരും ഛായാഗ്രാഹകൻ appeared first on Malayalam Express.