വിഷ്ണു നെല്ലായ സംവിധാനം ചെയ്യുന്ന ഏണി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചെറുപ്പളശ്ശേരി ഷൂട്ടിങ് ആരംഭിച്ചു. ലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന് (റെയിൻബോ ഗ്രൂപ്പ്) നിർമിച്ച്, പി.എൻ. മേനോന്റെ ശിഷ്യനും, കലാ സംവിധായകനുമായ, വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ‘ഏണി’യുടെ സംഭാഷണവും പ്രൊജക്റ്റ് ഡിസൈനിങ്ങും ചെയ്തിരിക്കുന്നത് ഡോ. സതീഷ് ബാബു മഞ്ചേരിയാണ്.
ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വെച്ച് നടൻ ശങ്കർ ഭദ്രദീപം കൊളുത്തി. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും, നടി രമ്യ നമ്പീശന്റെ അച്ഛൻ സുബ്രഹ്മണ്യനും ചടങ്ങിൽ പങ്കെടുത്തു. സിനിമയുടെ ചിത്രീകരണം ചെർപ്പുളശ്ശേരി, നിലമ്പൂർ, കൊല്ലംകോട്, കോഴിക്കോട് എന്നീ ഭാഗങ്ങളിലായി നടക്കുന്നു.
The post വിഷ്ണു നെല്ലായയുടെ ‘ഏണി’ ചിത്രത്തിന്റെ പൂജ കഴിഞ്ഞു appeared first on Malayalam Express.