തിരുവനന്തപുരം: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ബസൂക്ക. ഏപ്രിൽ പത്തിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങളാണ് പുറത്തുവരുന്നത്. സെൻസറിംഗിൽ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആറുഭാഗങ്ങളിൽ മാറ്റം വരുത്താൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അതിൽ എൽഎസ്ഡി എന്ന വാക്ക് റീപ്ലേസ് […]