പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം(4 ) ആണ് മരിച്ചത്. പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഫോട്ടോ എടുക്കാൻ തൂണിൽ ചാരി നിന്നപ്പോഴാണ് അപകടം ഉണ്ടായത്. കോൺക്രീറ്റ് തൂണിന് നാല് അടിയോളം ഉയരമുണ്ട്. ഇതേ തുടർന്ന് കോന്നി ആനക്കോട് താൽക്കാലികമായി അടച്ചു.
The post കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസുകാരന് ദാരുണാന്ത്യം appeared first on Express Kerala.