ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രം ഗെറ്റ് സെറ്റ് ബേബി സിനിമ ഇനി ഒടിടിയിലേക്ക് എത്തുകയാണ്. മനോരമമാക്സിലൂടെ ഉണ്ണി മുകുന്ദൻ ചിത്രം ഒടിടിയിലേക്ക് വൈകാതെ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഉണ്ട്.
കിംഗ്സ്മെൻ എൽഎൽപിയുടെയും സ്കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി,അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ് പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്മിത നായർ ഡി,സാം ജോർജ്ജ് എന്നിവരും ആയ ഗെറ്റ് സെറ്റ് ബേബിയില്‍ വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു
The post ഉണ്ണി മുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്… appeared first on Malayalam Express.