ബഹ്റൈൻ പ്രതിഭയുടെ മനാമ മേഖലാ സാംസ്കാരിക ഉത്സവം ദിശ-2025 ന്റെ ഭാഗമായി ഗുദൈബിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സൽമാനിയയിലെ പ്രതിഭ സെന്ററിൽ വെച്ചാണ് ടൂർണമെന്റ് നടന്നത്.
ചെസ് ടൂർണമെന്റ് കൺവീനർ സഖാവ് ഷനിൽ കുമാർ സ്വാഗതം പറഞ്ഞു.ബഹ്റൈൻ പ്രതിഭയുടെ ഗുദൈബിയ യൂണിറ്റ് സെക്രട്ടറി സഖാവ് സുരേഷ് വയനാട് അധ്യക്ഷനായി യോഗത്തിൽ പങ്കെടുത്തു.ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി സഖാവ് മിജോഷ് മോറാഴ ഔദ്യോഗികമായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ശ്വേതാകുമാർ അവതാരകയായി പ്രോഗ്രാം ഏകോപിപ്പിച്ചു.
മത്സരത്തിന് ഇടയിൽ ബഹ്റൈൻ ചെസ് ഫെഡറേഷന്റെ പ്രസിഡന്റ് അൻമാർ അഹമ്മദി
മത്സര വേദി സന്ദർശനം നടത്തിയത് മത്സരാർത്ഥികൾക്ക് വലിയ പ്രോത്സാഹനമായി. സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളർന്നുവരുന്ന ഒരു മേഖലയായതിൽ സന്തോഷം ഉണ്ടെന്നും ഇനിയും ഇത്തരം മത്സരങ്ങൾ കൂടുതൽ സംഘടിപ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹം അഭിപ്രായപെട്ടു ബഹ്റൈൻ പ്രതിഭയുടെ മുഖ്യരക്ഷാധികാരി സഖാവ് പി ശ്രീജിത്ത് ഉപഹാരം നൽകി ആദരിച്ചു.
6 റൗണ്ടുകളായി നടന്ന മത്സരം വൈകുന്നേരം 7:30 ന് സമാപിച്ചു. തുടർന്ന് അർജുൻസ് ചെസ് അക്കാദമിയുടെ ഡയറക്ടർ അർജുൻ്റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിച്ചു.
ജൂനിയർ ചെസ്സ് വിജയികൾ
അണ്ടർ 16
നവനീത് ശ്രീകാന്ത്
ആരാധ്യ റോയ്
ഋഷി എൻ
അണ്ടർ 10
ഇഹാൻ
ഹൈന്ദവ്
എസ്തർ വിവേക്
രക്ഷധികാരി സമിതി അംഗം സഖാവ് സുബൈർ കണ്ണൂർ, പ്രതിഭ പ്രസിഡണ്ട് സഖാവ് ബിനു മണ്ണിൽ,
പ്രതിഭ വൈസ് പ്രസിഡന്റ് സഖാവ് നൗഷാദ് പൂനൂർ, മേഖല സെക്രട്ടറി സഖാവ് നിരൻ സുബ്രഹ്മണ്യൻ എന്നിവർ വിജയികൾക്ക് ട്രോഫിയും മേഡലുകളും നൽകി.
വിജയികൾക്ക് ട്രോഫി നൽകി സംസാരിച്ച സഖാവ് സുബൈർ, ചെസ്സ് കളിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിച്ചു .ജൂനിയർ ചെസ് മത്സരങ്ങൾ കുട്ടികളുടെ ബുദ്ധിശക്തിയും ചിന്താശേഷിയും വളർത്തുന്നതിലൊരു വലിയ പങ്ക് വഹിക്കുന്നു. ഇത്തരം മത്സരങ്ങൾ കുട്ടികളിൽ ആത്മവിശ്വാസം പകർന്നു നൽകുന്നതിനൊപ്പം തന്ത്രശാസ്ത്രപരമായ ചിന്താഗതിക്കും അടിസ്ഥാനമാകുന്നു എന്ന് ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം സഖാവ് സുബൈർ കണ്ണൂർ അഭിപ്രാപ്പെട്ടു കൊണ്ട് ആശംസകൾ നേർന്നു.
ബഹ്‌റൈൻ പ്രതിഭ സാംസ്കാരികയാത്രയുടെ ഭാഗമായി നാലു മേഖലകളിൽ നടക്കുന്ന മേഖലോത്സവങ്ങളിൽ നിരവധി കലാപരിപാടികൾ ബഹ്‌റൈനിലെ വിവിധ സാംസ്കാരിക വേദികളിൽ നടന്നു കൊണ്ടിരിക്കുകയാണ്.
പരിപാടിയിൽ വച്ച് മനാമ മേഖല സാംസ്കാരിക ഉത്സവമായ ദിശ 2025ന്റെ ഭാഗമായി ഗുദൈബിയ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൂനിയർ ചെസ് ടൂർണമെന്റും അതുമായി സഹകരിച്ച അർജുൻസ് അക്കാദമി യുടെയും പ്രവർത്തങ്ങൾക്ക് അഭിനന്ദനമര്‍പ്പിച്ച് ബഹ്‌റൈൻ പ്രതിഭ പ്രസിഡണ്ട് ശ്രീ. ബിനു മണ്ണിൽ, പ്രതിഭ വൈസ് പ്രസിഡന്റ് സഖാവ് നൗഷാദ് പൂനൂർ, മേഖലാ സെക്രട്ടറി സഖാവ് നിരൻ സുബ്രഹ്മണ്യൻ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.
ചെസ് ടൂർണമെന്റ് കൺവീനർ സഖാവ് ഷനിൽ കുമാറും, അർജുൻസ് ചെസ് അക്കാദമിയുടെ ഡയറക്ടർ അർജുനും ഉപഹാരം നൽകി. ചെസ് സംഘാടക സമിതി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു.